കോയമ്പത്തൂർ : തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ എം.കെ. സ്റ്റാലിനെ കാരുണ്യ ഡീംഡ് യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പോൾ ദിനകരൻ ആശംസകൾ അറിയിച്ചു. ഇതേപോലെ ഡി.എം.കെ. യുവജന വിഭാഗം നേതാവും കന്നി തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഉദയനിധി സ്റ്റാലിനെയും മറ്റ് നിയമസഭാ സാമാജികരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.