പാലക്കാട് : കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ പാർട്ടി ജില്ലാകമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് മോൻസി തോമസ് അധ്യക്ഷനായി. കെ.പി. രവീന്ദ്രൻ നായർ, മനോജ് ആലത്തൂർ, ശിവദാസ് മാത്തൂർ, സെൻസൺ തോമസ്, സി.ജെ. തോമസ്, മോഹൻദാസ് ആലത്തൂർ, ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.