പട്ടാമ്പി : കെ.എസ്.യു. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് യൂണിറ്റ് സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷഹീൻ കെ. അധ്യക്ഷനായി. ഷാഫി കാരക്കാട്, അഭിലാഷ് പെരുമുടിയൂർ, ജമാൽ മപ്പാട്ടുകര, മുനവ്വിർ ചുണ്ടമ്പറ്റ, അഖില തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അഖില (പ്രസി.), അനിരുദ്ധ് (വൈ.പ്രസി.), വിഘ്‌നേഷ് (ജന.സെക്ര.), ഹുസ്‌ന (ജോ.സെക്ര.), വൈഷ്ണവ് (ഖജാ.).