ലക്കിടി : കിള്ളിക്കുറിശ്ശി മഹാദേവക്ഷേത്രത്തിലെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വെച്ചുനമസ്‌കാരം തുടങ്ങി. കുംഭമാസത്തിലെ ചിത്തിര മുതൽ തൃക്കേട്ട വരെയുള്ള ദിവസങ്ങളിലായാണ് ചടങ്ങ് നടക്കുന്നത്. ദേവസ്വം ക്ഷേത്ര ഊരായ്മ, സാമൂതിരി, കൊച്ചിരാജാവ്, തിരുവിതാംകൂർ രാജാവ് എന്നിവർ ചേർന്നാണ് നടത്തിയിരുന്നതെന്ന് പഴമൊഴി. ഗാർഹപത്യം, അന്വാഹാര്യം, ആഹവനീയം എന്നീ അഗ്നികൾ ഇല്ലങ്ങളിൽ സൂക്ഷിക്കുന്ന സോമയാജിപ്പാട്, അടിതിരിപ്പാട്, അക്കിത്തിരിപ്പാട് എന്നിവരാണ് വെച്ചുനമസ്കാരം സ്വീകരിക്കുന്നത്. പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാടിന്റെ മേൽനോട്ടത്തിൽ ആരൂർ ദേവൻ അടിതിരിപ്പാടാണ് ഇത്തവണ വെച്ചുനമസ്‌കാരച്ചടങ്ങിന് കാർമികത്വം വഹിക്കുന്നത്.