ചെത്തല്ലൂർ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ആര്യമ്പാവിൽ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു. ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ അൻവർസാദത്തിന് പരിക്കേറ്റു. കാലിന്റെ ചിരട്ട പൊട്ടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ഓട്ടോറിക്ഷകൾക്കും സമീപത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾക്കു കേടുപറ്റി. മണ്ണാർക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന കാർ ബൈക്കിൽത്തട്ടി സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽക്കയറിയാണ്‌ ഇടിച്ചുനിന്നത്. പാലോട് സ്വദേശിനിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് നാട്ടുകൽപോലീസ് പറഞ്ഞു.