പാലക്കാട് : കുന്നുംപുറം എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. കെ.കെ. മേനോൻ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ആർ. രാജൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.ഹരിദാസ് മച്ചിങ്ങൽ, കരയോഗം സെക്രട്ടറി രഘുനാഥ്, ഖജാൻജി ബിന്ദു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ അനുമോദിച്ചു.ഭാരവാഹികൾ: ആർ. രാജൻ (പ്രസി.), ബാലഗോപാൽ (വൈ.പ്രസി.), കെ.ബി. രാജേന്ദ്രൻ (സെക്ര.), ദിവാകരൻ (ജോ.സെക്ര.), ആർ. ബിന്ദു (ഖജാ.).