ചിറ്റില്ലഞ്ചേരി : ഗാന്ധിയനും അധ്യാപകനുമായ ആർ. രാജപ്പൻ അനുസ്മരണം രാജപ്പൻമാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു. മാത്തൂർ എ.എൽ.പി.സ്‌കൂൾ മാനേജർ എം. ശിവശങ്കരൻ ഉദ്ഘാടനംചെയ്തു.

ചിറ്റില്ലഞ്ചേരി പി.കെ.എം.എ.യു.പി.സ്‌കൂൾ പ്രധാനാധ്യാപിക കെ.എ. ആഷ അധ്യക്ഷയായി.

വേണുഗോപാൽ, ലക്ഷ്മിമേനോൻ, എൻ. മഹേഷ്, എം. ശ്രീകുമാർ, എൻ. വിനോദ് കുമാർ, വി. ബാബു, പി.പി. മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിജയന്തിദിനത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും വിതരണംചെയ്തു.