ചെത്തല്ലൂർ : തപസ്യ കലാസാഹിത്യവേദി കലാകാരന്മാർക്ക് സ്വീകരണം നൽകും. കഥകളി സംഗീതത്തിന് കേരള കലാമണ്ഡലം അവാർഡ് നേടിയ കെ.പി. അച്യുതനും നാടകരംഗത്ത് 50 വർഷം പൂർത്തിയാക്കിയ കെ.പി.എസ്. പയ്യനെടത്തിനുമാണ് ആദരവ്. ആദരണീയം-2021 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചെത്തല്ലൂർ ആദിത്യയിൽ കൂടിയാട്ട കലാകാരൻ പൊതിയിൽ നാരായണചാക്യാർ ഉദ്ഘാടനംചെയ്യും. അത്തിപ്പറ്റ രവി മുഖ്യപ്രഭാഷണം നടത്തും. ബിച്ചുതിരുമല അനുസ്മരണ ഗാനാഞ്ജലിയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.