വാൽപ്പാറ : വാൽപ്പാറയിലെ കടകളിൽ നിരോധിത ലഹരിവസ്തുക്കൾ വില്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീ:സ് അറിയിച്ചു. പ്രദേശത്തെ ലഹരി ഉപയോഗം തടയുന്നതിനായി വാൽപ്പാറ പോലീസ് സ്റ്റേഷനിൽ ചേർന്ന ആലോചന യോഗത്തിലാണ് തീരുമാനം.

നിരോധിത ലഹരിവസ്തുക്കൾ വില്പന നടത്തുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും വിൽക്കുന്ന കടകൾ സീൽ ചെയ്യാനും തമിഴ്നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് യോഗം നടത്തിയത്. നഗരപ്രദേശത്തും ഉൾപ്രദേശങ്ങളിലും നിരോധിത ലഹരിയുത്‌പന്നങ്ങൾ വില്പന നടക്കുന്നതായി അറിവ് കിട്ടിയിട്ടുണ്ടെന്നും മിന്നൽപരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും അതിന് വ്യാപാരിസംഘടനകൾ സഹകരിക്കണമെന്നും പോലീസ് ഇൻസ്പെക്ടർ കർപ്പകം അറിയിച്ചു.

നഗരത്തിലെ വിവിധ വ്യാപാരി സംഘടന ഭാരവാഹികൾ പങ്കെടുത്തു.‌