പട്ടാമ്പി : കോവിഡ് ആശുപത്രിയാക്കിമാറ്റിയ പട്ടാമ്പി താലൂക്കാശുപത്രിയിൽ മറ്റുചികിത്സകളും പൊതുജനങ്ങൾക്കായി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നിൽപ്പുസമരം നടത്തി.

നിലവിൽ 150-ൽത്താഴെ രോഗികൾ മാത്രമാണ് പട്ടാമ്പി ഗവ. കോളേജിൽ പ്രവർത്തിക്കുന്ന പ്രാഥമികചികിത്സാകേന്ദ്രത്തിലുള്ളത്. 700-ഓളം രോഗികൾക്ക് കിടക്കാവുന്ന സൗകര്യമുണ്ടായിട്ടും വെറും 40-ൽത്താഴെ രോഗികൾക്കുവേണ്ടി താലൂക്കാശുപത്രി അടച്ചിടുകയാണെന്നും പ്രവർത്തകർ ആരോപിച്ചു.

കെ.എം.എ. ജലീൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. മുഷ്താഖ് മുഖ്യപ്രഭാഷണം നടത്തി.

സൈതലവി വടക്കേതിൽ അധ്യക്ഷനായി. ഷെഫീഖ് പുഴക്കൽ, കെ.പി. അൻവർ, മൻസൂർ പാലത്തിങ്ങൽ, വി.കെ. സൈനുദ്ദീൻ, അൻസിൽ പട്ടാമ്പി തുടങ്ങിയവർ നേതൃത്വം നൽകി.