കോയമ്പത്തൂർ : തടാകം പോലീസ്‌ പരിധിയിൽ സ്വകാര്യഭൂമിയിൽനിന്ന്‌ ചെമ്മണ്ണുഖനനത്തിൽ ഏർപ്പെട്ട മൂന്നുപേർ പോലീസ്‌ പിടിയിലായി.

മണ്ണ്‌ നീക്കംചെയ്യുന്ന രണ്ട്‌ മണ്ണുമാന്തിയന്ത്രങ്ങളും ഒരു ലോറിയും കസ്റ്റഡിയിലെടുത്തു. തേനിയിലെ അരുൺരാജ്‌ (35), തഞ്ചാവൂർ സ്വദേശി വെങ്കിടേശ്‌ (24), പന്നിമട ലക്ഷ്മണൻ (24) എന്നിവരാണ്‌ അറസ്റ്റിലായത്‌.

പെരിയനായിക്കൻപാളയം ഡെപ്യൂട്ടി താസിൽദാരുടെ പരാതിയിലാണ്‌ ചെമ്മണ്ണുഖനനം പോലീസ്‌ തടഞ്ഞത്‌. ഭൂമി ഉടമ കൃഷിക്കുപയോഗിക്കാൻ നിലം നിരപ്പാക്കാൻ ആവശ്യപ്പെട്ടാണ്‌ മണ്ണെടുത്തതെന്നായിരുന്നു അറസ്റ്റിലായവർ നൽകിയ മൊഴി.ഭൂമി നിരപ്പാക്കാനും മണൽ കടത്താനും അനുമതിതേടിയ രേഖകൾ പ്രതികളിൽ ഉണ്ടായിരുന്നില്ല. അറസ്റ്റിലായ മൂന്നുപേരെയും മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.