ആലത്തൂർ : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഖേലോ ഇന്ത്യ സെന്റർ പാലക്കാട്, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്ന ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കൂടി അനുവദിക്കണമെന്ന് രമ്യ ഹരിദാസ് എം.പി. ആവശ്യപ്പെട്ടു. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ സന്ദർശിച്ച് ഇതുസംബന്ധിച്ച നിവേദനം നൽകി. ഫുട്‌ബോൾ, ഹോക്കി, ജൂഡോ, റെസ്‌ലിങ്, അത്‌ലെറ്റിക്‌സ് തുടങ്ങിയ കായിക ഇനങ്ങളിൽ ശാസ്ത്രീയമായ പരിശീലനംനൽകി കായിക പ്രതിഭകളെ വാർത്തെടുക്കാനുള്ള പദ്ധതിയാണിത്.

സെന്ററുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകളാണ് നടക്കുന്നതെന്നും അനുഭാവപൂർവ്വം വിഷയം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി രമ്യ പറഞ്ഞു.