മണ്ണൂർ : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് മണ്ണൂരിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധം. ഓട്ടോ-ടാക്‌സി-ടിപ്പർ-ടെമ്പോ ഡ്രൈവേഴ്‌സ് (സി.ഐ.ടി.യു.) യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജോൺസൻ ജേക്കബ്, എം.കെ. മനോജ്, വിപിൻകുമാർ, എ. സാദിഖ്, കെ.വൈ. നൗഷാദ്, എം.എസ്. ഷാജഹാൻ എന്നിവർ നേതൃത്വംനൽകി.