മണ്ണൂർ : പാതയിൽ ഇരുചക്രവാഹനയാത്രക്കാർക്ക് മങ്കരപോലീസ് സുരക്ഷാബോധവത്‌കരണം നൽകിയപ്പോൾ ബോധവത്‌കരണം ശ്രവിച്ചവർക്ക് മധുരപലഹാരവുമായി നാട്ടുകാരും. പത്തിരിപ്പാല-കോങ്ങാട് പാതയിലെ മണ്ണൂർ ഒന്നാംമൈലിലാണ് മങ്കരപോലീസും നാട്ടുകാരുംചേർന്ന് മധുരോപദേശം നൽകിയത്. ഹെൽമെറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണം നൽകിയ പോലീസ് ഇന്ന്‌ ഉപദേശവും നാളെ നടപടിയുമുണ്ടാകുമെന്ന് പറഞ്ഞു. മങ്കര എ.എസ്.ഐ. മോഹൻദാസ് നേതൃത്വത്തിലായിരുന്നു.