പാലക്കാട് : പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ വിവിധകേന്ദ്രങ്ങളിൽ ഇനി സപ്ലൈകോയുടെ വില്പനശാല ഉപഭോക്താക്കളെ തേടിയെത്തും.

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലയുടെ പ്രവർത്തനം ശനിയാഴ്ച ആരംഭിക്കും. നിത്യോപയോഗ വസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനാണ് ഈ സംരംഭം.

പാലക്കാട് താലൂക്കുതല ഉദ്ഘാടനം ഒൻപതിന് സിവിൽസ്റ്റേഷൻ പരിസരത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

ചിറ്റൂർ താലൂക്ക്തല ഉദ്ഘാടനം ഒമ്പതിന് അണിക്കോട് ജങ്‌ഷനിൽ കെ. ബാബു എം.എൽ.എ.യും ആലത്തൂർ താലൂക്കുതല ഉദ്ഘാടനം എട്ടിന് വടക്കഞ്ചേരി സൂപ്പർ മാർക്കറ്റിന് സമീപം പി.പി. സുമോദ് എം.എൽ.എ.യും നിർവഹിക്കും.

റേഷൻകാർഡ് വേണം

:13 ഇനം സബ്‌സിഡി വസ്തുക്കൾക്കൊപ്പം ശബരി ഉത്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കൾ റേഷൻകാർഡ് കൈയിൽ കരുതണം.