ശ്രീകൃഷ്ണപുരം : ഒറ്റപ്പാലം നിയമസഭാ നിയോജകമണ്ഡലം ഭിന്നശേഷിസൗഹൃദ മണ്ഡലമായി പ്രഖ്യാപിക്കുന്നു. അന്താരാഷ്ട്ര ഭിന്നശേഷിദിനമായ 3ന് രാവിലെ 11.30ന് കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രചോദക പ്രഭാഷകൻ ഗണേഷ് കൈലാസ് പ്രഖ്യാപനം നടത്തും. കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതാ ജോസഫ് അധ്യക്ഷയാകും.