പാലക്കാട് : കേരളസംസ്ഥാന ലോട്ടറിയെ തകർക്കുന്ന എഴുത്തുലോട്ടറി നിരോധിക്കാൻ സർക്കാർ നിയമംകൊണ്ടുവരണമെന്ന് ഓൾകേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അച്ചടിക്കുന്ന ടിക്കറ്റുകളുടെ വിതരണം സുതാര്യമായിരിക്കണം. മൊത്തക്കച്ചവടക്കാർക്ക് 75 ശതമാനവും ചില്ലറ കച്ചവടക്കാർക്ക് 25 ശതമാനവും എന്ന പൊതുമാനദണ്ഡം തകർക്കരുത്. ചില്ലറ വില്പനക്കാർക്ക് ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന ആക്ഷേപം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ എ. രാമദാസ് അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറിമാരായ വി.എസ്. അയ്യൂബ് ഖാൻ, കെ. ശിവദാസ്, ടി.എം. വാസുദേവൻ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, പി.കെ. സെയ്തുമുഹമ്മദ്, പി.എം. ഷാജഹാൻ, ടി.കെ. ദേവദാസൻ എന്നിവർ സംസാരിച്ചു