പാലക്കാട് : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് (പി.എൽ.ഐ/ആർ.പി.എൽ.ഐ) പദ്ധതിയിൽ പോളിസിയെടുക്കാൻ മേള നടത്തുന്നു. പാലക്കാട് പോസ്റ്റൽ ഡിവിഷനിലെ പാലക്കാട്, ഒലവക്കോട് എന്നീ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ മേള നടക്കും. ഗ്രാമീണ മേഖലയിലുള്ളവർക്ക് ആർ.പി.എൽ.ഐയിൽ ചേരാവുന്നതാണ്. പ്രായം 18-55. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും ഒലവക്കോട് നാല്, അഞ്ച്, ആറ് തീയതികളിലും മേള നടക്കും. പോളിസിയിൽ ചേരുന്നതിന്‌ ആധാർ കാർഡ്, വയസ്സു തെളിയിക്കുന്ന രേഖ, ഡിപ്പാർട്ട്മെന്റൽ ഐ.ഡി. കാർഡ് എന്നിവയുടെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമെത്തണം.