ചെന്നൈ : തഞ്ചാവൂരിനുസമീപം ദ്രാവിഡർ കഴകം സ്ഥാപകൻ പെരിയാർ ഇ.വി. രാമസ്വാമിയുടെ പ്രതിമയിൽ കാവി ഷാൾ പുതപ്പിക്കുകയും തൊപ്പി വെക്കുകയും ചെയ്ത സ്ത്രീയെ പോലീസ് പിടികൂടി.

തിങ്കളാഴ്ച രാവിലെയാണ് തഞ്ചാവൂർ ഒരത്തനാട് സ്ഥാപിച്ച പ്രതിമയിൽ കാവി ഷാൾ അണിയിക്കുകയും തലയിൽ തൊപ്പി അണിയിക്കുകയും ചെയ്തത്. വിവരമറിഞ്ഞ് പോലീസെത്തി തുണിയും തൊപ്പിയും നീക്കി. സ്ത്രീയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടി നൽകിയതിനാൽ സമീപത്തെ ആശുപത്രിയിൽ മനോരോഗ പരിശോധനയ്ക്കയച്ചതായി പോലീസ് അറിയിച്ചു.