ശ്രീകൃഷ്ണപുരം : എയ്‌ഡഡ്, ഗവൺമെന്റ് വ്യത്യാസമില്ലാതെ എല്ലാ പ്രീ-പ്രൈമറി അധ്യാപർക്കും നിയമനാംഗീകാരവും ആനുകൂല്യങ്ങളും നൽകണമെന്ന്‌ കെ.പി.എസ്.ടി.എ. ചെർപ്പുളശ്ശേരി ഉപജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.പി.സി.സി. സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം. സജിത്ത് കുമാർ അധ്യക്ഷനായി.