കൊഴിഞ്ഞാമ്പാറ : ഡ്രൈഡേയിൽ അനധികൃതമായി വിൽപ്പന നടത്താൻ കൊണ്ടുവന്ന 30 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. എരുത്തേമ്പതി കൈകാട്ടി സ്വദേശി നിതിനെയാണ് (35) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. 180 മില്ലീലിറ്റർ വീതമുള്ള 30 മദ്യക്കുപ്പികളും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.