ശ്രീകൃഷ്ണപുരം : പൂക്കോട്ടുകാവ് സർവീസ് സഹകരണബാങ്ക് പൂക്കോട്ടുകാവ് പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങളിലെ 10, 12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് കോപ്പിയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഓഗസ്റ്റ് 10-നകം ബാങ്കിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.