അഗളി : അട്ടപ്പാടി നായ്ക്കർപ്പാടിയിൽ അനുമതിയില്ലാതെ തേക്കുകൾ മുറിച്ചതിന് വനംവകുപ്പ് കേസെടുത്തു. അവകാശത്തർക്കം നിലനിൽക്കുന്ന ഭൂമിയിലെ തേക്കാണ് മുറിച്ചിരിക്കുന്നത്. 81 മരങ്ങൾ കടപുഴക്കിയിട്ടു. 35 മരങ്ങൾ മുറിച്ചു.

അവകാശത്തർക്കം നിലനിൽക്കുന്നതിനാൽ ഹൈക്കോടതി റിസീവറുടെ മേൽനോട്ടത്തിലാണ് ഈ സ്ഥലം. ഇതിൽ പി.സി. ചാക്കോ എന്ന വ്യക്തിക്ക് കോടതിയനുമതിപ്രകാരമുള്ള സ്ഥലത്തുനിന്നുമാണ് തേക്കുകൾ മുറിച്ചത്. ഈ മരങ്ങൾ വനം വകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.