പാലക്കാട് : കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു.) ജില്ലാതല അംഗത്വവിതരണം സംസ്ഥാന ഖജാൻജി കെ.സി. സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലേ സെക്രട്ടറി കെ. പ്രദീപ് കുമാറിന് ആദ്യ മെമ്പർഷിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ആർ. ശിവകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. സാദിഖലി, അഡ്വ. പി. പ്രേംനാഥ്, ഡോ. സി. രാജേഷ് എന്നിവർ സംസാരിച്ചു.