നെന്മാറ : കണിമംഗലം പുഴയ്ക്കൽത്തറ പാന്തേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 60 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. നെന്മാറ ഗ്രാമപ്പഞ്ചായത്തംഗം മഞ്ജുഷ ദിവാകരൻ വിതരണോദ്ഘാടനം നിർവഹിച്ചു. എ.എസ്. വിജയൻ അധ്യക്ഷനായി. ജി. മണികണ്ഠൻ, വിഷ്ണു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു.