ശ്രീകൃഷ്ണപുര : പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ.
കോട്ടപ്പുറം കണ്യാർകാവ് പൂവത്തിൻചുവട്ടിൽ ദിവ്യയെയാണ് (33) ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെയും ചൈൽഡ് ലൈനിന്റെയും പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞ ഒക്ടോബർ 31 മുതലാണ് ദിവ്യയെ കാണാതായത്. അതിനുമുമ്പും ഇത്തരത്തിൽ കാണാതായിരുന്നു.
പഞ്ചായത്തിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ ഭർത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മൂന്നാമതും കാണാതായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കും.