ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ 27 പേർക്ക് കോവിഡ്. ചുനങ്ങാട് (അഞ്ച്), തൃക്കടീരി, കണ്ണിയംപുറം (മൂന്ന്), തിരുവില്വാമല, അമ്പലപ്പാറ, തോട്ടക്കര (രണ്ട്), നെല്ലായ, കോതക്കുറിശ്ശി, പനയൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.