ഒറ്റപ്പാലം : നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണയെന്ന് സി.പി.എം. വിമതരായ സ്വതന്ത്രമുന്നണിയുടെ സെക്രട്ടറി എസ്.ആർ. പ്രകാശ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യു.ഡി.എഫ്. കൺവെൻഷനിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സഹകരിക്കുന്നത്. നഗരസഭയിൽ ഇത്തവണ ഭരണമാറ്റമുണ്ടാകും. യു.ഡി.എഫിന്റെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനാർഥികളെ സ്വതന്ത്രമുന്നണി നിരുപാധികമായി പിന്തുണയ്‌ക്കും.
നഗരസഭയിലെ 28 വാർഡുകളിൽ തങ്ങളാലാകാവുന്ന പിന്തുണ യു.ഡി.എഫിനുണ്ടാകും. എട്ട് വാർഡുകളിൽ തിരിച്ചും സഹകരിക്കണമെന്ന് എസ്.ആർ. പ്രകാശ് കൺവെൻഷനിൽ പറഞ്ഞു. മുമ്പ് സി.പി.എം. എരിയാ കമ്മിറ്റി അംഗമായിരുന്നു എസ്.ആർ. പ്രകാശ്. പാർട്ടിവിട്ട് സ്വതന്ത്രമുന്നണി രൂപവത്കരിച്ച ശേഷം ആദ്യമായാണ് യു.ഡി.എഫുമായി തിരഞ്ഞെടുപ്പിനുമുമ്പ് ധാരണയുണ്ടാക്കുന്നത്. ഇതിനൊപ്പം ആദ്യമായാണ് സ്വതന്ത്രമുന്നണി നേതാവ് യു.ഡി.എഫ്. വേദിയിലെത്തുന്നതും.