പെരുവെമ്പ് : പഞ്ചായത്തിലേക്ക് പെരുവെമ്പ് കിഴക്കേഗ്രാമം സ്വദേശിയായ വ്യവസായി പി.ഇ. സുബ്രഹ്മണ്യൻ ആംബുലൻസ് വാങ്ങി നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ സുബ്രഹ്മണ്യനിൽ നിന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി താക്കോൽ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ഉഷാകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.