തുരങ്കം തുറക്കുന്നത് സംബന്ധിച്ച് നിർമ്മാണക്കമ്പനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത് ശനിയാഴ്ച നാലരയ്ക്ക്. ആ സമയം തുരങ്കത്തിന്റെ അകത്തെ അവസാനഘട്ട പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പൊടിപടലങ്ങൾ നീക്കംചെയ്യുന്നതും തുരങ്കത്തിലെ പടിഞ്ഞാറുഭാഗത്ത് റോഡിൽ വരയിട്ടതും കമാനത്തിൽ തള്ളിനിന്ന കമ്പികൾ മുറിച്ചുമാറ്റിയതുമെല്ലാം തുരങ്കം തുറക്കുമെന്ന് അറിയിപ്പ് ലഭിച്ചതിനു ശേഷമാണ്. കമാനത്തിലെ പെയിന്റ് പണികൾ തിരക്കിട്ട് പൂർത്തീകരിച്ചതും തുരങ്കത്തിനകത്ത് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനങ്ങൾ മാറ്റിയതുമെല്ലാം തിരക്കുപിടിച്ചാണ്. നിർമ്മാണക്കമ്പനിക്ക് മുൻകൂട്ടി വിവരം നൽകാത്തതിനാൽ ഒരുക്കത്തിന് തീരെ സമയം ലഭിച്ചില്ല.