തൃത്താല: മുതുതല ഭാഗത്തുനിന്ന് കളഞ്ഞുകിട്ടിയ പഴ്‌സ് ഓട്ടോ ഡ്രൈവര്‍മാര്‍ ഉടമയ്ക്ക് തിരികെ നല്‍കി. മുതുതലയില്‍ നിന്നുമാണ് 9,000 രൂപയും രേഖകളുമടങ്ങുന്ന പഴ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് പണമടങ്ങിയ പഴ്‌സ് കൊടിക്കുന്നിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തൃത്താല പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പഴ്‌സിലെ രേഖകളില്‍നിന്ന് ഉടമയെ പോലീസ് വിവരമറിയിക്കുകയായിരുന്നു. കവനൂര്‍ അരീക്കോട് സ്വദേശി പുത്തന്‍വീട്ടില്‍ പി.വി. രാഹുലിന്റേതാണ് നഷ്ടപ്പെട്ട പഴ്‌സ്. തൃത്താല എസ്.ഐ. കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ പഴ്‌സ് ഉടമയ്ക്ക് കൈമാറി.