ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് പള്ളിയില്‍ക്കയറി മോഷണം. ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുല്‍ ഇസ്ലാം ജമാഅത്ത്് പള്ളിയിലെ മദ്രസ അധ്യാപകരുടെ പണവും വിലപിടിപ്പുള്ള വാച്ചുമാണ് മോഷ്ടിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പള്ളിയില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് സംഭവം. പള്ളിയിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയിലെ മേശയിലിരുന്ന മൂവായിരം രൂപയും വാച്ചുമാണ് നഷ്ടമായത്. രാവിലെ 6.30മുതല്‍ 8വരെ മദ്രസയില്‍ അധ്യാപകര്‍പോകുന്ന സമയത്താണ് മോഷണം നടന്നിട്ടുള്ളത്. മദ്രസ അടുത്തായതിനാല്‍ പള്ളി പൂട്ടാറില്ലെന്ന്് ജീവനക്കാര്‍ പറഞ്ഞു.

ക്യാമറയില്‍ പതിഞ്ഞ സമയപ്രകാരം 7-നാണ് ഒരു അപരിചിതന്‍ പള്ളിമുറിക്കകത്തേക്ക് കയറുകയും പുറത്തേക്ക് ഇറങ്ങുകയും ചെയ്തിട്ടുള്ളത്. പള്ളിസെക്രട്ടറി ഒറ്റപ്പാലം പോലീസില്‍ പരാതിനല്‍കി. സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍െവച്ച് അന്വേഷണം തുടങ്ങിയെന്നും ഉടന്‍ പിടികൂടുമെന്നും ഒറ്റപ്പാലം എസ്.ഐ. ആദംഖാന്‍ പറഞ്ഞു.