ശ്രീകൃഷ്ണപുരം: കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ മങ്കട സ്വദേശി രാജേന്ദ്രനെ ചെര്‍പ്പുളശ്ശേരി സി.ഐ. ദീപക് കുമാര്‍ അറസ്റ്റുചെയ്തു.
 
കായികാധ്യാപകനായ രാജേന്ദ്രന്‍ ചൊവ്വാഴ്ചകളില്‍ കായികപരിശീലനത്തിനിടെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
 
ചൈല്‍ഡ് ലൈനിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ശ്രീകൃഷ്ണപുരം പോലീസ് കഴിഞ്ഞദിവസം കേസെടുത്തത്. സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.