ശ്രീകൃഷ്ണപുരം: ചെര്‍പ്പുളശ്ശേരി ഉപജില്ലയിലെ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പരിശീലനം നടക്കുന്ന വിഷയങ്ങള്‍, കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍:


ഒന്നാംക്ലാസിലെ അധ്യാപകര്‍ക്കുളള പരിശീലനം-പെരുമാങ്ങോട് എ.എല്‍.പി. സ്‌കൂള്‍. രണ്ടാംക്ലാസ്-പുഞ്ചപ്പാടം എ.യു.പി. സ്‌കൂള്‍. എല്‍.പി. അറബിക്-കുലിക്കിലിയാട് ജി.എല്‍.പി. സ്‌കൂള്‍. യു.പി. ഗണിതം, ഹിന്ദി, മൂന്ന്, നാല് ക്ലാസുകള്‍-കടമ്പഴിപ്പുറം ജി.യു.പി. സ്‌കൂള്‍. യു.പി. സാമൂഹികശാസ്ത്രം-കരിമ്പുഴ ഹെലന്‍കെല്ലര്‍സ്മാരക അന്ധവിദ്യാലയം.

യു.പി. മലയാളം-തിരുവാഴിയോട് മഹാത്മ യു.പി. സ്‌കൂള്‍. യു.പി. സയന്‍സ്, ഇംഗ്ലീഷ്-കടമ്പഴിപ്പുറം ഹൈസ്‌കൂള്‍. യു.പി. അറബിക്, സംസ്‌കൃതം, കായികാധ്യാപകര്‍-ഒറ്റപ്പാലം ബി.ആര്‍.സി. യു.പി. ഉറുദു-എ.എല്‍.പി.എസ്. മണ്ണാര്‍ക്കാട്. പ്രവൃത്തിപരിചയം-ചെര്‍പ്പുളശ്ശേരി ബി.ആര്‍.സി. ചിത്രരചന, സംഗീതം-പാലക്കാട് ബി.ആര്‍.സി.

ഒന്നാംടേം മൂല്യനിര്‍ണയ പരിശീലനത്തിനെത്തുന്ന അധ്യാപകര്‍ വിശകലന റിപ്പോര്‍ട്ട്, ടീച്ചര്‍ ടെക്‌സറ്റ് പുസ്തകം, അതത് വിഷയങ്ങളുടെ ടെക്‌സറ്റ് പുസ്തകം എന്നിവ കൊണ്ടുവരണം.