ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് ഗ്രാമവികസന വാരാഘോഷത്തിന്റെ ഭാഗമായി വ്യവസായവികസന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പി.എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. ചന്ദ്രന്‍, താലൂക്ക് ഉപജില്ല വ്യവസായ ഓഫീസര്‍ പി.എ. ബഷീര്‍ എന്നിവര്‍ ക്ലാസെടുത്തു.

കെ. ശാന്തകുമാരി, പി. അംബുജാക്ഷി, ഉഷ നാരായണന്‍, പി. മോഹനന്‍, കെ.എല്‍. ബേബി, അജിത്, കെ. മൊയ്തുകുട്ടി, ശരത് എന്നിവര്‍ സംസാരിച്ചു.