പാലക്കാട്: നാടിനെ അറിഞ്ഞ് നാടിനായി ഇറങ്ങിയ എ.യു.പി.എസ് ചെറുമുണ്ടശ്ശേരിക്ക് മാതൃഭൂമി സീഡ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം

നാട്ടുമാവുകളുടെ രജിസ്റ്റര്‍ തയാറാക്കി. നാട്ടുമാവിന്‍ തൈകള്‍ സീഡ് അംഗങ്ങള്‍ കുട്ടികളുടെ വീട്ടിലും വിദ്യാലയത്തിലും പൊതുസ്ഥലത്തും സംരക്ഷിക്കുന്നുണ്ട്. ലോക മണ്ണ് ദിനത്തിനോടനുബന്ധിച്ച് മണ്ണിന്റെ ഫലപുഷ്ടിയും സ്വഭാവവും, ശാസ്ത്രീയമായാ വിലയിരുത്തി. സ്‌കൂള്‍ അടുക്കളത്തോട്ടം, അന്താരാഷ്ട്ര പയര്‍ വര്‍ഗ വര്‍ഷാചരണത്തിന്റെ ഭാഗമായി പയര്‍വര്‍ഗ പ്രദര്‍ശനം, വിത്തു ബാങ്ക്, ജൈവകിടനാശിനി നിര്‍മാണം, പൈപ് കമ്പോസ്റ്റിലുടെ ജൈവവളമുണ്ടാക്കല്‍ എന്നിവ നടപ്പാക്കി.

എല്ലാവീട്ടിലും പപ്പായ-എല്ലാവര്‍ക്കും ആരോഗ്യം പദ്ധതി, വൃക്ഷത്തൈ നാട്ടു പരിപാലനം, സ്‌കൂള്‍ നക്ഷത്രവനം, ഔഷധോദ്യാനം, പരിസ്ഥതി-വനം- വന്യജീവി സംരക്ഷണ നിയമപഠനം, വീട്ടിലൊരു പ്ലാവ് പദ്ധതി, സ്‌കൂളിനടുത്തുള്ള കുളം സംരക്ഷിക്കല്‍, മഴക്കാലരോഗങ്ങള്‍ക്കെതിരെ ബോധവത്കരണം, മഴക്കുഴി നിര്‍മാണം, ജലത്തിന്റെ പുനരുപയോഗം, എന്നി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഭാരതപ്പുഴയില്‍നിന്നുള്ള കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ജലപരിശോധനയും നടത്തി.
 
വൈദ്യുത ഉപയോഗം കുറയ്ക്കാന്‍ മീറ്റര്‍ കാര്‍ഡ്, ശുചിത്വ ബോധവത്കരണ റാലികള്‍, സീഡ് കുട്ടിക്കൂട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ചന്ദ്രിക എന്നിവ!രുടെ നേതൃത്വത്തില്‍ മുഴുവന്‍ അധ്യാപകരുടെയും സഹകരണത്തോടെയാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്.