പട്ടാമ്പി: പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച 17 ക്ലാസുമുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി നിര്‍വഹിച്ചു. സംസ്‌കൃത കുലപതി പുന്നശ്ശേരി നമ്പിയുടെ ശിഷ്യരുടെ വീട്ടുകാരും, അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും കൂട്ടായ്മയുമാണ് നവീകരണം നടപ്പാക്കിയത്.

മുതുതല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠന്‍ അധ്യക്ഷനായി. കുടിവെള്ള യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന കായികമേളയില്‍ അഞ്ചാംസ്ഥാനം നേടിയ അന്‍ഷിഫിനെ ജില്ലാ പഞ്ചായത്തംഗം ഇന്ദിര അനുമോദിച്ചു.

പ്രിന്‍സിപ്പല്‍ കെ. ഷൈലജ, പ്രധാനാധ്യാപകന്‍ പി. ഗംഗാധരന്‍, സുരേഷ് ബാബു, സി. മുകേഷ്, പി. വാസുദേവന്‍, വരുണ്‍ രഘുനാഥ്, നന്ദിനി, പി. ഉണ്ണിക്കൃഷ്ണന്‍, പി. ദിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിക്കാനും, മറ്റ് ക്ലാസുമുറികള്‍ നവീകരിക്കാനുമുള്ള സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ അറിയിച്ചു. ചടങ്ങില്‍ സ്‌കൂളിലെ പുന്നശ്ശേരി തട്ടകത്തിലെ പ്രമുഖസാഹിത്യകാരനായിരുന്ന കെ.വി.എം. മൂസ്സതിന്റെ കൃതികളുടെ പ്രദര്‍ശനവും നടന്നു.