പട്ടാമ്പി: സംസ്കാര പട്ടാമ്പിയുടെ ഡോ. കെ.എന്‍. എഴുത്തച്ഛന് സ്മാരക പുരസ്കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗോപാലിന് കഥാകൃത്ത് വൈശാഖന് സമര്‍പ്പിച്ചു. ടി.പി. വേണുഗോപാലിന്റെ 'കുന്നുംപുറം കാര്‍ണിവല്‍' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങില്‍ എന്‍. ഉണ്ണിക്കൃഷ്ണന് അധ്യക്ഷനായി. കഥാകൃത്തിനെ എം.ബി. മിനി പരിചയപ്പെടുത്തി. ഡോ. കെ.എന്‍. എഴുത്തച്ഛന് സ്മാരക പ്രഭാഷണം ഡോ. എ.ജി. ഒലീന നിര്‍വഹിച്ചു. ഒ.എന്‍.വി. അനുസ്മരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് നിര്‍വഹിച്ചു. സി.പി. ചിത്ര, എം.പി. വിപിനന്, പി. നാരായണന് എന്നിവര്‍ സംസാരിച്ചു.