പട്ടാമ്പി: വാട്‌സ്ആപ്പില്‍ മരിക്കാന്‍ പോവുകയാണെന്ന വീഡിയോസന്ദേശം പകര്‍ത്തി കൂട്ടുകാര്‍ക്കയച്ചശേഷം യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. മരുതൂര്‍ അരുപുരത്തൊടി വീട്ടില്‍ ഉമ്മറിനെയാണ് (38) പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തത്.

ആത്മഹത്യാപ്രേരണക്കുറ്റമാണ് ഉമ്മറിന്റെപേരില്‍ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് മരുതൂര്‍ തൊണ്ടിയന്നൂര്‍ കുളപ്പുള്ളി മലയില്‍ വീട്ടില്‍ ശ്രീജിത്തിനെ (19) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് ശ്രീജിത്ത് മരണത്തിന്റെ കാരണം വ്യക്തമാക്കിയുള്ള വീഡിയോസന്ദേശം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. വീഡിയോയില്‍ ഉമ്മറിന്റെ പേരും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വീഡിയോസന്ദേശം തെളിവാക്കി പോലീസ് കേസെടുക്കുകയായിരുന്നു.