പട്ടാമ്പി: പരുതൂര്‍ പാടശേഖരത്തില്‍ ഇക്കുറി ഒന്നാംവിളയ്ക്ക് നല്ല മേനിവിളവ്.
 
മഴ വൈകിയെത്തുകയും ഇടയ്ക്കിടയ്ക്ക് വിട്ടുനില്‍ക്കയും ചെയ്‌തെങ്കിലും വിളവിന് ദോഷമായില്ല.
 
110 ഏക്കറിലാണ് ഇവിടെ നെല്‍ക്കൃഷിയുള്ളത്. ഹര്‍ഷ, ജ്യോതി എന്നീ വിത്തുകളാണ് കൃഷിയിറക്കിയത്.
 
അടുത്തയാഴ്ച കൊയ്ത്ത് തുടങ്ങും. കൊയ്തുകഴിഞ്ഞാല്‍ പാടംപൂട്ടി രണ്ടാംവിളയ്ക്കായി ഞാറുനടും. ഇപ്പോള്‍ അതിനായി ഞാറ്റടി തയ്യാറായിക്കഴിഞ്ഞു.