പട്ടാമ്പി: നെടുങ്ങനാട്ട് മുത്തശ്ശിയാര്‍ക്കാവ് താലപ്പൊലി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെമുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. രാവിലെ ക്ഷേത്രത്തില്‍ പഞ്ചാരിമേളം ഉണ്ടാവും. വൈകീട്ട് മൂന്ന് മുതല്‍ വിവിധ ദേശക്കാരുടെ ആഘോഷവരവുകള്‍ നടക്കും.
ചെണ്ടമേളം, ഇണക്കാളകള്‍, വേലകള്‍, കാവടിയാട്ടം തുടങ്ങിയവ അകമ്പടിയാവും. വൈകീട്ട് ശുകപുരം രഞ്ജിത്, ആലങ്കോട് മണികണ്ഠന്‍ എന്നിവരുടെ ഇരട്ടത്തായമ്പക നടക്കും. തുടര്‍ന്ന്, നാടന്‍പാട്ട് ഉണ്ടാവും. രാത്രി നടക്കുന്ന പട്ടാഭിഷേകത്തോടെ 42 ദിവസമായി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന കൂത്തുതാലപ്പൊലിക്ക് സമാപനമാവും. കൂറവലിക്കലിനുശേഷം അടയ്ക്കുന്ന നട എട്ടിനാണ് വീണ്ടും തുറക്കുക.