പാലക്കാട്: വേനല്‍ച്ചൂടിന് കുറവില്ലാതെ പാലക്കാട് ജില്ലയില്‍ അഞ്ചാംദിനവും പകല്‍താപനില 40 ഡിഗ്രി സെല്‍ഷ്യസ്സില്‍ ത്തന്നെ. കഴിഞ്ഞ മൂന്നുദിവസമായി ഈ താപനില മാറ്റിമില്ലാതെ തുടരുകയാണ്. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലെ താപമാപിനിയിലാണ് ശനിയാഴ്ചയും 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

മാര്‍ച്ച് രണ്ട്, ഏഴ്, എട്ട്, ഒമ്പത് എന്നീ തീയതികളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മലന്പുഴയില്‍ 36.2 ഡിഗ്രി സെല്‍ഷ്യസ്സാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില.

ചൂട് കൂടുന്നത് രോഗങ്ങള്‍ക്ക് ഇടയാക്കുന്നതിനാല്‍ വേനല്‍ക്കാലത്തെ പ്രശ്‌നങ്ങളെ ആയുര്‍വേദത്തിലൂടെ പ്രതിരോധിക്കാം. ഇതിനായി ആഹാരം, കുടിക്കുന്ന പാനീയങ്ങള്‍ എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ഭാരതീയ ചികിത്സാവകുപ്പും നടത്തിയ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ പ്രചാരണത്തില്‍ പറഞ്ഞു.