പാലക്കാട്: മേഴ്‌സി കോളേജിലെ സാമ്പത്തികശാസ്ത്ര വകുപ്പും പാലന ആസ്​പത്രിയും സംയുക്തമായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റും പാലന ആസ്​പത്രി ഡയറക്ടര്‍ ഫാ. തോമസ് ചക്കറമായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. ലില്ലി അധ്യക്ഷതവഹിച്ചു. ഡോ. ലിജി, മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. അരവിന്ദാക്ഷന്‍, ദീപ എന്‍. എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.