ഒറ്റപ്പാലം: ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹിന് താലൂക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. താലൂക്കോഫീസിന് പിറകിലെ വാഴക്കൃഷിയിലെ ആദ്യ വാഴക്കുലവെട്ടി സബ്കളക്ടര്‍ക്ക് സമ്മാനിച്ചു. ഒറ്റപ്പാലം തഹസില്‍ദാര്‍ ജി. രമേശ് യാത്രയയപ്പ് യോഗം ഉദ്ഘാടനംചെയ്തു. ഭൂരേഖ തഹസില്‍ദാര്‍ എം. സുമതി ഉപഹാരം സമര്‍പ്പിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വിജയ്ഭാസ്‌കര്‍, കെ.പി. രമേശ്, കൃഷ്ണമ്മ, കെ.ആര്‍. രേവതി, ജെസി, എം. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റവന്യൂഡിവിഷന്റെ നേതൃത്വത്തിലും യാത്രയയപ്പ് നടന്നു.