ഊട്ടി: ഊട്ടി മാരിയമ്മന്‍കോവില്‍ ഉത്സവത്തിന്റെ ഭാഗമായി കേരള ഭക്തജനസമാജത്തിന്റെ ആഭിമുഖ്യത്തില്‍ രഥോത്സവം നടന്നു. 83-ാം വാര്‍ഷികാഘോഷമാണ് നടന്നത്. ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് മഹാ അന്നദാനവും, തുടര്‍ന്ന് വൈകീട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി രഥപ്രയാണവും നടന്നു.

മാരിയമ്മയെ ഭഗവതിയുടെ രൂപത്തില്‍ അലങ്കരിച്ച് രഥത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. നഗരത്തിലെ നാനാഭാഗങ്ങളില്‍നിന്നും മലയാളികള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.