ശ്രീകൃഷ്ണപുരം: ദേശീയ സ്‌കൂള്‍ ശാസ്ത്ര നാടകോത്സവത്തില്‍ കാട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അംഗീകാരം. മുംബൈ നെഹ്‌റു സയന്‍സ് സെന്ററില്‍നടന്ന ദേശീയ സ്‌കൂള്‍ ശാസ്ത്ര നാടകോത്സവത്തില്‍ കാട്ടുകൂളം സ്‌കൂള്‍ അവതരിപ്പിച്ച അവശേഷിപ്പുകള്‍ എന്ന നാടകത്തിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.

മികച്ച സംവിധായകനുള്ള പുരസ്‌കാരം നാടകം സംവിധാനംചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. രാജേഷിന് ലഭിച്ചു. 2014-ലും രാേജഷ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമാസംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.

മരിച്ചുകൊണ്ടിരിക്കുന്ന ഒരു പുഴയും പുഴജീവികളും അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് നാടകത്തില്‍. പുഴ, തവള, ആമ, മീനുകള്‍, കിളികള്‍, കാറ്റ് തുടങ്ങിയ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചത് ശ്രേയാ പ്രസാദ്, ഹരിപ്രസാദ്, ശ്രീകേശ്, ദേവിക, ശബരിനാഥ്, അരുണിമ എസ്. നായര്‍, അശ്വതി ആര്‍.മേനോന്‍, വിവേക് എന്നിവരാണ്. മികച്ച നടി, നടന്‍, സംവിധാനം, രചന എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.