മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനകേന്ദ്രത്തിനകത്തെത്തിയ ഒരുസംഘം യുവാക്കള്‍ അലങ്കാരവിളക്കുകളും ടിക്കറ്റ്കൗണ്ടറിന്റെ ഗ്രില്ലും തല്ലിത്തകര്‍ത്തു.
മദ്യപിച്ചെത്തിയ സംഘത്തിലുള്‍പ്പെട്ടവര്‍ ഉദ്യാനത്തിനകത്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ഊഞ്ഞാലില്‍ ആടുന്നത് സെക്യൂരിറ്റി വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദ്യാനത്തിനകത്തെ 25ഓളം അലങ്കാരവിളക്കുകളാണ് തകര്‍ത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറോളം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച വിവരം.
സംഘത്തിലെ മറ്റുള്ളവര്‍ക്കായി എസ്.ഐ. ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.