അത്തിപ്പൊറ്റ: മാങ്ങോട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് കൊടിയേറി. കാലത്ത് ചാന്താട്ടവും തുടര്‍ന്ന് സദ്യയും നടന്നു. വൈകീട്ടാണ് കൊടിയേറ്റിയത്.
ഞായറാഴ്ച പ്രസാദ കഞ്ഞി വിതരണവും നടക്കും. ജൂണ്‍ രണ്ടിന് ശനിയാഴ്ചയാണ് വലിയാറാട്ട് നടക്കുക.
കാലത്ത് ആറാട്ടുസദ്യയും വൈകീട്ട് ഗായത്രിപ്പുഴയില്‍ നിന്ന് വാദ്യമേളത്തിന്റെയും ആനയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആറാട്ടെഴുന്നള്ളത്ത് ആരംഭിച്ച് കുറുംബക്കാവിലും തുടര്‍ന്ന് മാങ്ങോട്ടുകാവിലുമെത്തും. ആറാട്ടിന്റെ ഭാഗമായി ദിവസേന ക്ഷേത്രത്തില്‍ കലാപരിപാടികള്‍ നടക്കും.