ലക്കിടി: നിയുക്ത ശബരിമല മേല്‍ശാന്തി മംഗലത്ത് അഴകൊത്തമന ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരിക്ക് പാമ്പാടി നാഗരാജക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ബുധനാഴ്ച വൈകീട്ട് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ട്രസ്റ്റി നന്ദകുമാര്‍, ക്ഷേത്രം മേല്‍ശാന്തി ഗോപകുമാര്‍, തിമില കലാകാരന്‍ തിരുവില്വാമല ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.