കൊല്ലങ്കോട്: വടവന്നൂരില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് എല്ലാ വാര്‍ഡുകളിലും പകല്‍വീടുകള്‍ തുറക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വടവന്നൂര്‍ യുണിറ്റ് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സനല്‍കുമാരമേനോന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിന് നിവേദനം നല്‍കി. സെക്രട്ടറി രാജാമണി, ഭാരവാഹികളായ സത്യഭാമ, പ്രസന്നകുമാരി, ശശിധരന്‍, ദേവദാസ് മേനോന്‍, കണ്ണന്‍കുട്ടി, ശിവശങ്കരന്‍, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.